തമിഴ്‌നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാൾ കെട്ടിടനിർമാണത്തിന് ഒരു ഇഷ്ടിക പോലും ഇടാൻ സമ്മതിക്കില്ലെന്ന് പാര്‍ട്ടി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുൻ കാലങ്ങളിൽ വാൾമാർട്ടിനെ എതിർത്തിരുന്ന സംഘടനകൾ ലുലുവിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ലുലുമാള്‍ വന്നാല്‍ പാവപ്പെട്ട ചില്ലറ വ്യാപാരികളെ അത് ദോഷകരമായി ബാധിക്കുമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
ലുലുമാളിനെതിരെ കേരളത്തില്‍ പി സി ജോര്‍ജും എതിര്‍പ്പ് പറഞ്ഞിരുന്നു. ലുലുമാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഇത് സംഘ്പരിവാര്‍ ഏറ്റെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗൾഫ് സന്ദർശിച്ച വേളയിലാണ് കോയമ്പത്തൂരിൽ ലുലുമാൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്.
English Summary: BJP will not allow Lulu Mall to be set up in Tamil Nadu
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.