3 May 2024, Friday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കല്‍ : കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണം

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2022 10:34 pm

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഇതിനായി മൂന്ന് മാസത്തെ സമയം കേന്ദ്രത്തിന് അനുവദിച്ചു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ അടിയ്ക്കടിയുള്ള നിലപാടു മാറ്റത്തില്‍ അതൃപ്തിയും കോടതി അറിയിച്ചു.

മാര്‍ച്ച് 28ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തീരുമാനം എടുക്കേണ്ടത് അതതു സംസ്ഥാനങ്ങളാണെന്നു വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലപാട് തിരുത്തിയാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്നാണ് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു മുമ്പ് ആലോചനകള്‍ വേണ്ടിയിരുന്നെന്ന നിലപാട് മുന്നോട്ടു വച്ചു. എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷം മാത്രം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. നിങ്ങള്‍ക്ക് കൂടിയാലോചനകള്‍ നടത്തണമെങ്കില്‍ ആരാണ് തടഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോടു കോടതി ചോദിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ ഹാജരാകുമെന്ന നിലപാടാണ് അഭിഭാഷകന്‍ സ്വീകരിച്ചത്.

കേസില്‍ അന്തിമ വാദം കേള്‍ക്കണം. പാര്‍ലമെന്റാണ് നിയമം നിര്‍മ്മിച്ചത്. കോടതി അത് നിര്‍വചിക്കണമെന്നും ഹര്‍ജിക്കാരനായ അശ്വനി ഉപാധ്യായയുടെ അഭിഭാഷകനായ സീനിയര്‍ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് എസ്ജി കോടതിയില്‍ എത്തിയത്. കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു.

കേസ് ഓഗസ്റ്റ് 30 ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി.

Eng­lish Sum­ma­ry: Deter­min­ing Minori­ties: The Cen­ter should nego­ti­ate with the states

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.