24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

കേരളത്തിലെ കൊപ്ര സംഭരണം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു; മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
May 13, 2022 11:21 am

അപ്രായോഗിക നിബന്ധനകള്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കൊപ്ര സംഭരണം അട്ടിമറിക്കുകയാണെന്നും ഇത് കര്‍ഷക വിരുദ്ധ നടപടിയാണെന്നും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതും ജനവിശ്വാസം ആര്‍ജ്ജിച്ചതുമായ ’ കേര വെളിച്ചെണ്ണയുടെ ഉല്പാദകരായ കേരഫെഡിന് പ്രതി ദിനം 100 മെട്രിക് ടണ്‍ കൊപ്രയാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന പ്രകാരം സംഭരണത്തില്‍ ഏര്‍പ്പെടുന്ന സ്ഥാപനം സംഭരണത്തിലൂടെയല്ലാതെ കൊപ്ര വാങ്ങുക സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരഫെഡിന് ആവശ്യമായ കൊപ്ര സംഭരണത്തിലൂടെ ലഭിക്കുന്നില്ല.ഇത് കേര വെളിച്ചെണ്ണയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു. ഈ നിബന്ധന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംരംഭമായ കേരഫെഡിനെ കൊപ്ര സംഭരണത്തില്‍ നിന്ന് പിന്മാറേണ്ട സാഹചര്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് ചെന്നെത്തിച്ചിരിക്കുകയാണ്. ഇത് വന്‍കിട കൊപ്ര വ്യാപാര ലോബികളുടെ കടന്നു കയറ്റത്തിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ഇത്തരത്തിലുള്ള അപ്രായോഗിക നിബന്ധനകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ഇത്തരത്തിലുള്ള നിബന്ധനകളില്‍ നിന്നും കേരഫെഡിനെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നാഫെഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷി മന്ത്രി പറഞ്ഞു.

കേരളത്തിലെ കേരകര്‍ഷകരുടെ സംഘങ്ങളുടെ അപക്‌സ് ബോഡിയായ കേരഫെഡിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ടി നിബന്ധന ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മുന്‍ കാലങ്ങളില്‍ നാഫെഡ് വഴി കൊപ്ര സംഭരണം നടന്ന വേളയില്‍ കേരഫെഡ് സംസ്ഥാന സംഭരണ ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ പല തവണയായുള്ള ആവശ്യം കേന്ദ്രം നിരസിച്ചിരിക്കുന്നു എന്നത് വേദനാജനകവും കേരകര്‍ഷകരോടുള്ള വെല്ലുവിളിയുമാണ്. ഈ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് കൊപ്രാസംഭരണത്തിന് തടസമുണ്ടാകാതിരിക്കാന്‍ മാര്‍ക്കറ്റ് ഫെഡ് മുഖേന സംഭരണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നാളികേരത്തിന്റെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ മുതല്‍ കേരഫെഡ്, കേരള നാളികേര വികസന കോര്‍പ്പറേഷന്‍ എന്നിവ മുഖേന അടിസ്ഥാന വില ഉറപ്പാക്കി കേരളസര്‍ക്കാര്‍ നാളികേര സംഭരണം നടത്തി വരുന്നുണ്ട്. കേന്ദ്രം നല്‍കുന്ന താങ്ങുവിലയേക്കാള്‍ 4 രൂപ അധികം നല്‍കി ഒരു കിലോ പച്ചതേങ്ങയ്ക്ക് 32 രൂപ നല്‍കിയാണ് കേരളത്തില്‍ നാളികേരം സംഭരിക്കുന്നത്. അതോടൊപ്പം നാഫെഡ് മുഖേന കൊപ്ര സംഭരിക്കണമെന്ന് കൂടി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ധത്തിന്റെ ഫലമായി ഈ വര്‍ഷം ഫെബ്രുവരി 3 നാണ് 5,000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം നാഫെഡിന് അനുമതി നല്കിയത്. ഉടന്‍ തന്നെ കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൊപ്ര സംഭരണത്തിന്റെ ഭാഗമാകേണ്ട നാഫെഡ്, കേരഫെഡ്, മാര്‍ക്കറ്റ്ഫെഡ് എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല യോഗം കൂടി കൊപ്ര സംഭരണത്തിനു വേണ്ട പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാനത്തെ കേര കര്‍ഷകരെ ഇടനിലക്കാരുടെയും കുത്തകകളുടെയും ചൂഷണത്തില്‍ നിന്നും സംരക്ഷിച്ച് തങ്ങളുടെ ഉല്‍പ്പന്നത്തിന് പരമാവധി വില ലഭ്യമാക്കുന്നതിനും കൊപ്ര താങ്ങുവില ഉറപ്പു വരുത്തുന്നതിനുമാണ് 09/02/2022 ന് 8/2022 നമ്പര്‍ ഉത്തരവ് പ്രകാരം മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത്. കൊപ്രയ്ക്ക് പുറമേ പച്ചതേങ്ങ കൂടി സംഭരണത്തിന്റെ ഭാഗമാക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ വിജയത്തിനായി കൃഷി വകുപ്പ് സെക്രട്ടറി ചെയര്‍മാനും, കൃഷി ഡയറക്ടര്‍ കണ്‍വീനറുമായി നാഫെഡ് പ്രതിനിധികൂടി ഉള്‍പ്പെടുന്ന സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റിയും, ജില്ലാകളക്ടര്‍ ചെയര്‍മാനും പ്രിന്‌സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറുമായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. നാഫെഡ് ഉള്‍പ്പെടെയുള്ള സംഭരണ ഏജന്‍സികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Eng­lish Summary:Central gov­ern­ment sab­o­tages copra pro­cure­ment in Ker­ala; Min­is­ter P Prasad

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.