23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

തൃക്കാക്കരഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞു; എല്‍ഡിഎഫ് പ്രവര്‍ത്തനം നിശ്ചയദാര്‍ഢ്യത്തോടെ

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
May 13, 2022 1:25 pm

സിപിഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തതോടെ ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. നിയമസഭയില്‍സെഞ്ച്വറി തികക്കാനുള്ള ദൃഢനിശ്ചയിത്താലാണ് ഒരോ പ്രര്‍ത്തകരും, തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞതോടെ ഇടതു ക്യാമ്പില്‍ ആവേശം ഇരട്ടിയായിട്ടുണ്ട്.

മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതിന് പിന്നാലെ വിപുലമായ പദ്ധതിയാണ് എല്‍ ഡി എഫ് ആവിഷ്‌കരിക്കുന്നത്. ഇടതുമുന്നണി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. മണ്ഡലത്തില്‍ ഇടത് എം എല്‍ എമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം. ബൂത്ത് തലത്തില്‍ എം എല്‍ എമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് തീരുമാനം. രണ്ട് ബൂത്തിന്റെ ചുമതല വരെയാണ് ഓരോ എം എല്‍ എമാര്‍ക്കും നല്‍കിയിട്ടുള്ളത്. മന്ത്രിമാര്‍ക്ക് മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് മറ്റ് ചുമതലകള്‍ ഏറെയുള്ള സാഹചര്യത്തിലാണ് എം എല്‍ എമാരെ പ്രധാന ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതോടെ വിപുലമായ പ്രചാരണ പദ്ധതികളാണ് എല്‍ ഡി എഫ് ക്യാമ്പില്‍ നടക്കുന്നത്. 

164 ബൂത്തുകളാണ് തൃക്കാക്കരയിലുള്ളത്. ഇവിടെ തിരഞ്ഞെടുപ്പ് കഴിയും വരെ എം എല്‍ എമാരുണ്ടാകും. യു ഡി എഫ് മണ്ഡലത്തിന്റെ അടിത്തട്ട് ഇളക്കി പ്രചാരണം ശക്തമാക്കാനാണ് എല്‍ ഡി എഫ് പദ്ധതി കൂടാതെ വനിത വോട്ട് ഉറപ്പിക്കാന്‍ വനിത മന്ത്രിമാരും എം എല്‍ എമാരും പ്രചാരണത്തില്‍ രംഗത്തിറങ്ങും. കോണ്‍ഗ്രസിനയും ബി ജെ പിയുടേയും വികസനവിരുദ്ധതയാണ് എല്‍ഡിഎഫ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചരണമാക്കുന്നത്.കൂടാതെ ആറ് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന് എതിരെ വലിയ തോതില്‍ ആക്രമണം പ്ലാന്‍ ചെയ്യുകയാണ് സംഘപരിവാര്‍. 

കേന്ദ്രം ഭരിക്കുന്നവര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു. സംഘപരിവാര്‍ അവരുടേതായ ലോകമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ സ്ഥാനമില്ലാത്തവരെ നിഷ്‌കാസനം ചെയ്യാനാണ് ശ്രമം. എന്നാല്‍, ഇന്നത്തെ കോണ്‍ഗ്രഗ്രസ് ‌വാക്കാല്‍പോലും അതിനെ നേരിടുന്നില്ല. സംഘപരിവാറിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറുകയാണെന്ന് മുഖ്യമന്ത്രി തന്‍റെ ഉദ്ഘാടന പ്രസംഗത്തിലൂടെ സൂചിപ്പിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളും ഏറ്റെടുത്തതോടെ മതേതര വോട്ടുകള്‍ എല്ലാം തന്നെഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന സാഹചര്യമാണ തൃക്കാക്കരയില്‍ നിലനില്‍ക്കുന്നത്

Eng­lish summary:Thrikkakara by-elec­tion con­ven­tion over; LDF work with determination

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.