10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 19, 2025
March 13, 2025
March 13, 2025
February 25, 2025
February 22, 2025
February 20, 2025
January 17, 2025
January 17, 2025
January 8, 2025

വർക്കിംഗ് വിമൻഫോറം ബഹുജന സദസ്സ് 16 ന് കൊച്ചിയിൽ

Janayugom Webdesk
പാലക്കാട്
May 14, 2022 5:30 pm

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ കരുതലിനെയും സുരക്ഷയേയും സംബന്ധിച്ച് വർക്കിംഗ് വിമൻ ഫോറം (എഐടിയുസി) ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 16 ന് എറണാകുളം കച്ചേരിപ്പടിയിൽ നടക്കുന്ന സദസ് സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുഗത കുമാരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സംസാരിക്കും. കൂടാതെ വിവിധ എഐടിയുസി നേതാക്കളും പങ്കെടുത്ത് സംസാരിക്കും. തൊഴിലിടങ്ങളിലെ സുരക്ഷ എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് സംഘടിപ്പിക്കുന്ന ബഹുജന സദസ്സിൽ പങ്കെടുക്കുന്നതിന് എല്ലാ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Eng­lish Sum­ma­ry: Work­ing Wom­en’s Forum mass meet­ing on the 16th in Kochi

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.