14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 2, 2024

കാര്യകര്‍ത്താക്കളുടെ നിയമനം ഉള്‍പ്പെടെ ചിന്തന്‍ ശിബിരിത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഏറെ ;നടപ്പാകുമോയെന്ന് അണികളില്‍ സംശയം

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2022 2:34 pm

യുവാക്കൾക്ക് പാർട്ടി പദവികൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നിങ്ങനെ പാർട്ടിയിൽ വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ ഇത്തരം പരിഷ്കാരങ്ങൾ ചര്‍ച്ചയാണ്. ഇതുകൂടാതെ താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മറ്റൊരു നിർദ്ദേശവും ഉയർന്നിരിക്കുകയാണ്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രചാരകരെ നേരിടാനും ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനും രാജ്യത്തുടനീളം ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കളെ നിയമിക്കണമെന്നതാണ് നിർദ്ദേശം.

മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി സംബന്ധിച്ച കമ്മിറ്റിയുടേതാണ് നിർദ്ദേശം. പാർട്ടി സ്ഥാനങ്ങളിൽ പകുതിയും ദളിതർ, ആദിവാസികൾ, ഒ ബി സി വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി നീക്കിവയ്ക്കുക, ട്രാൻസ്ജെന്റര് വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുകയെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു നിർദ്ദേശം. എസ്‌ സി, എസ്‌ ടി, ഒ ബി സി, ന്യൂനപക്ഷ വകുപ്പുകളിലെ നേതൃസ്ഥാനങ്ങളിൽ അഞ്ച് വർഷം ചെലവഴിച്ച വനിതാ നേതാക്കൾക്കും മഹിളാ കോൺഗ്രസിന്റെ ഭാഗമായവർക്കും പാർട്ടിയുടെ സുപ്രധാന കമ്മിറ്റികളിൽ അവസരം നൽകണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.

ഭൂപടം, ജനസംഖ്യാശാസ്ത്രം, ദളിതർ, ആദിവാസികൾ, ഒ ബി സികൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ സ്വത്വ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രാതിനിധ്യ രീതി എന്നിവയെ കുറിച്ച് പ്രത്യേക സർവ്വേ ദേശീയ തലത്തിൽ നടത്തണമെന്നും കമ്മിറ്റി പറയുന്നു. സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഐ സി സി സിയും സംസ്ഥാന‑ജില്ലാ ഘടകങ്ങളും അതത് പ്രദേശത്തെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങേണ്ടത്. ഒരു വർഷത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.സർവ്വേയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ എസ്‌ സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷ വകുപ്പുകൾ ബ്ലോക്ക് തലത്തിൽ മേഖലയിൽ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി നിയമിക്കണം.

പ്രാദേശിക ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരിക്കണം നേതാക്കൾ. മാത്രമല്ല സോഷ്യൽ മീഡിയ, ബൂത്ത് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നേടിയവരായിരിക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആശങ്കകൾ കോൺഗ്രസ് അഭിസംബോധന ചെയ്യണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ആക്രമണങ്ങളെ ധൈര്യത്തോടെ ചെറുക്കണമെന്നും കമ്മിറ്റി ചൂണ്ടുക്കാട്ടുന്നുണ്ട്. ഏകീകൃത സിവിൽ കോഡ്, ജനസംഖ്യാ നിയന്ത്രണ ബിൽ, ബി ജെ പി ഹിന്ദുത്വ അജണ്ട, ആദിവാസിയും വനവാസിയും, ആദിവാസി ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതികൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ പാർട്ടി നിലപാട് രൂപീകരിക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കും. അതേസമയം സംവരണ സീറ്റുകളിൽ ബി ജെ പി വലിയ തോതിൽ വിജയം നേടുന്ന സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതികളും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

എസ്.സി, എസ്.ടി സംവരണ മണ്ഡലങ്ങളിൽ നേതൃത്വ വികസന പരിപാടിയാണ് പാനൽ നിർദ്ദേശിച്ചിരിക്കുന്നത്. ബൂത്ത് തലം വരെ പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുകയും എസ്‌ സി എസ് ടി, ഒ ബി സി, ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കോൺഗ്രസ് ബന്ധം വിപുലീകരിക്കുന്നതിന് ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെ ബ്ലോക്ക് തലത്തിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് ഇതിലൂടെ നേതൃത്വത്തിന് ഉള്ളത്. കോൺഗ്രസ് അധ്യക്ഷന് സാമൂഹ്യനീതി ഉപദേശക സമിതിയും സമിതി നിർദേശിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസ് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇതുപോലെ നിരവധിനിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതു നടപ്പാകുമോയെന്ന സംശയം പാര്‍ട്ടി അണികളില്‍ ഉയരുന്നു

Eng­lish Summary:Suggestions abound in the thought camp, includ­ing the appoint­ment of executives;Doubt in the ranks as to whether it would be implemented

You may also like this video:

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.