2 May 2024, Thursday

Related news

April 29, 2024
April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024
February 8, 2024
February 6, 2024

ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംഭവം ; പ്രതിഷേധം ശക്തമാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2022 10:39 am

ആർഎസ്എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംഭവം വിവാദത്തിൽ. 2022–2023 അധ്യയന വർഷത്തെ പത്താം ക്ലാസിലെ കന്നട ഭാഷ പുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പ്രസംഗം ഒഴിവാക്കിയാണ് തീരുമാനം. 

നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് കര്‍ണ്ണാടകത്തില്‍ ഉയരുന്നത്. നമ്മുടെ നവോത്ഥാന നായകരും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ആഗ്രഹിച്ചത്. പക്ഷേ, ഇതുവരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പാഠപുസ്തകങ്ങളിൽ തങ്ങളുടെ അജണ്ട കുത്തി നിറയ്ക്കുകയാണ്.23-ാം വയസ്സിൽ ജീവൻ ബലിയർപ്പിച്ച മഹാനായ വിപ്ലവകാരി ഭഗത് സിങ്ങിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി, ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വർഗീയ വിദ്വേഷം പരത്തിയ ആർ എസ് എസ് സ്ഥാപകന്റെ പ്രസംഗമാണ് എഴുതി ചേർത്തിരിക്കുന്നത്.

ഭഗത് സിംഗ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മഹാനായ വിപ്ലവകാരികളോട് ഭരണകക്ഷിയായ ബി ജെ പിക്കും സംഘപരിവാറിനും യാതൊരു പരിഗണനയും ഇല്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, സാറാ അബൂബക്കറിന്റെ ‘യുദ്ധ’, എ.എൻ. മൂർത്തി റാവുവിന്റെ ‘വ്യഗ്രഗീതേ’ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്, ഹെഡ്ഗേവാറിന്റെ പ്രസംഗത്തിനൊപ്പം ശിവാനന്ദ കലവെയപടെ സ്വദേശി സുത്രദ സരല ഹബ്ബ, എം ഗോവിന്ദ പൈയുടെ നാസു പ്രാസ ബിട്ട കഥൈ എന്നിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് പാഠപുസ്തക പരിഷ്കരണത്തിനായി നിയമിച്ച സമിതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വിദ്യാഭ്യാസരംഗത്ത് ബിജെപി അജണ്ട ഉൾപ്പെടുത്താനാണ് സർക്കാർ ഈ കമ്മിറ്റി രൂപീകരിച്ചതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഈ പാഠഭാഗങ്ങൾ നീക്കം സർക്കാർ എത്രയും വേഗം തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.എഴുത്തുകാരനായ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്കരണ സമിതിയാണ് ഹെഡ്ഗേവാറിന്റെ പ്രസംഗത്തിന്റെ പാഠം സിലബസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്.

Eng­lish Summary:Inclusion of Hedge­war’s speech in a text­book in Kar­nata­ka; The protest is get­ting stronger

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.