19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ലഖ്നൗവിന്റെ പേര് ലക്ഷ്മണ്‍പുരിയാക്കാന്‍ ബിജെപി

Janayugom Webdesk
ലഖ്നൗ
May 17, 2022 9:07 pm

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിന്റെ പേര് ലക്ഷ്മണ്‍പുരിയെന്ന് മാറ്റിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വാഗതം ചെയ്തുകൊണ്ട് ലക്ഷ്മണന്റെ നഗരത്തിലേക്ക് സ്വാഗതമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ട്വീറ്റ് ചെയ്തതോടെയാണ് വരും ആഴ്ചകളില്‍ പേരുമാറ്റമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യുപിയില്‍ ഇത്തരം പേരുമാറ്റങ്ങള്‍ പതിവാണ്.

ലക്ഷ്മണ്‍പുരി എന്നോ ലഖന്‍പുരി എന്നോ ലഖ്‌നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ലഖ്‌നൗവിലെ പല സ്ഥലങ്ങളുടെയും പേരില്‍ ലക്ഷ്മണ്‍ എന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ ചേര്‍ത്തുകഴിഞ്ഞു. ലക്ഷ്മണ്‍ തില, ലക്ഷ്മണ്‍ പുരി, ലക്ഷ്മണ്‍ പാര്‍ക്ക് എന്നിവയെല്ലാം സമീപകാലത്ത് ലഖ്‌നൗവില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഫൈസാബാദ് റെയിൽവേ സ്റ്റേഷനെ അയോധ്യ ഖാണ്ഡ് എന്നും, മുഗൾസാരായാ ജങ്ഷനെ പണ്ഡിറ്റ് ദീൻദയാൽ ഉപധ്യായ ജങ്ഷനെന്നും പുനർനാമകരണം ചെയ്തിരുന്നു. അലഹാബാദിനെ പ്രയാഗ് രാജെന്നും സംസ്ഥാന സർക്കാർ മാറ്റി. ബദൗൺ ജില്ലയിടെ പേര് വേദമൗ എന്നാക്കുമെന്ന സൂചനയും ആദിത്യനാഥ് നൽകി.

സുൽത്താൻപൂർ, മിർസാപുർ, അലിഗഡ്, ഫിറോസാബാദ്, മെയിൻപുരി നഗരങ്ങളുടെ പേര് മാറ്റുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. സുൽത്താൽപുരിനെ കുഷ്ഭവൻപുർ, മെയിൻപുരിയെ മായൻനഗർ, അലിഗഢിനെ ഹരിഗഢ്, ഫിറോസാബാദിനെ ചന്ദ്രനഗർ, മിർസാപുരിനെ വിന്ധ്യാധാം എന്നിങ്ങനെ പുനർനാമകരണം ചെയ്തേക്കും,

Eng­lish summary;BJP to move  rename Luc­know as Lakshmanpuri

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.