സാമ്പത്തിക ലാഭമില്ലെന്ന് കാണിച്ച് ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ഓളം ജീവനക്കാരെ. രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടതിന്റെകൂടി പശ്ചാത്തലത്തിലാണ് നടപടി. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. നിലവില്‍ കമ്പനിയിൽ ആകെ 11,000 ജീവനക്കാരുണ്ട്.
ഉന്നത റാങ്കിലുള്ള ജീവനക്കാരും പിരിച്ചുവിട്ടതില്‍പ്പെടുന്നുവെന്നാണ് വിവരം. മാർക്കറ്റിംഗ് വിഭാഗത്തിലെ ഏകദേശം 25 ജീവനക്കാരെയും ഏപ്രിൽ അവസാനത്തോടെ എഡിറ്റോറിയൽ വിഭാഗത്തില്‍ നിന്ന് ഏകദേശം ഒരു ഡസനോളം കരാർ ജീവനക്കാരെയും നെറ്റ്ഫ്ലിക്സ് നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഏപ്രില്‍ മാസത്തില്‍ ഏകദേശം 200,000 വരിക്കാരെ നഷ്ടപ്പെട്ടതായി നെറ്റ്ഫ്ലിക്സ് അധികൃതര്‍ പറയുന്നു. കൂടാതെ വരും മാസങ്ങളിൽ കൂടുതൽ വരിക്കാരുടെ നഷ്ടം ഉണ്ടാകുമെന്നും കമ്പനി നേതൃത്വം പറയുന്നു.
English Summary: No financial gain: Netflix laid off 150 employees
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.