19 December 2024, Thursday
KSFE Galaxy Chits Banner 2

കശ്മീരിൽ തുരങ്കം തകർന്ന വിഷയം; അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചു

Janayugom Webdesk
ന്യൂഡൽഹി
May 22, 2022 5:15 pm

ജമ്മു കശ്മീരിലെ റംബാനിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ മൂന്നംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹി ഐഐടിയിലെ പ്രൊഫസർ ജെ ടി സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്.

അപകടത്തിനിടയാക്കിയ കാരണങ്ങളും സാഹചര്യങ്ങളുമാണ് മൂന്നംഗ സംഘം പരിശോധിക്കുക. അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താകും തുടർ നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി.

ദേശീയപാത അതോറിറ്റിയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും ഭാവിയിൽ ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതും പരിശോധിക്കുമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.

സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരിൽ അ‍‍ഞ്ച് പേർ ബംഗാളിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട് കാണാതായ എല്ലാവരുടേയും മൃതദേഹം ലഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Tun­nel col­lapse in Kash­mir; A three-mem­ber team was appoint­ed to investigate

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.