26 April 2024, Friday

കാൺപൂർ സംഘർഷം; അന്വേഷണത്തിനായി നാല് സംഘങ്ങളെ നിയമിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2022 9:33 am

കാൺപൂർ സംഘർഷത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സംഘർഷത്തിൽ ഇതുവരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാകും ആദ്യ സംഘം നടത്തുക.

സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട ഒരു സംഘത്തിനും, സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണങ്ങൾ പരിശോധിക്കാൻ മറ്റൊരു സംഘത്തിനും ചുമതല നൽകിയിട്ടുണ്ട്.

കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു പ്രത്യേക സംഘം അന്വേഷിക്കുക. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം തുടരുകയാണ്. നഗരത്തിൽ ഡ്രോൺ നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഇതു വരെ ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്. ഇതിൽ 29 പേർ അറസ്റ്റിലായി. പ്രതികളായ 36 പേരുകൾ കൂടി പൊലീസ് പുറത്തുവിട്ടുണ്ട്.

Eng­lish summary;Kanpur con­flict; Four teams were appoint­ed to investigate

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.