വെണ്ണലയില്‍ നടന്ന പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിന് ഹൈക്കോടതി വ്യാഴാഴ്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു.
ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി പരിശോധിച്ചത്. ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു ജാമ്യവ്യവസ്ഥകളില്‍ ഒന്ന്. അതിന് ശേഷവും പിസി ജോര്‍ജ് വെണ്ണലയിലെ പ്രസംഗത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുന്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നാണ് പി സി ജോര്‍ജിന്റെ വാദം.
English Summary: Hate speech: PC George granted interim bail
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.