2 May 2024, Thursday

Related news

March 26, 2024
March 25, 2024
March 5, 2024
March 4, 2024
March 3, 2024
January 30, 2024
July 5, 2022
June 9, 2022
June 8, 2022
May 25, 2022

ഗൂഢാലോചന ;സ്വപ്‌നയെ കണ്ടെന്ന് പി സി ജോർജ് ; പി സി ജോർജും സരിതയുമായുള്ള ഫോൺ സംഭാഷണം പുറത്ത്

Janayugom Webdesk
June 8, 2022 10:21 am

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക്‌ പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചന. പി സി ജോർജിന്റെ നേതൃത്വത്തിൽ ബിജെപിയിലെയും കോൺഗ്രസിലെയും ചില നേതാക്കളും ഇതിൽ ഉൾപെട്ടതായി സൂചനയുണ്ട്‌.ഗൂഢാലോചനയ്ക്കായി പി സി ജോർജ്‌ 19 തവണ സ്വപ്‌നയോട്‌ സംസാരിച്ചതിന്റെ ഫോൺരേഖ പുറത്തായി. 

14 തവണ ജോർജും അഞ്ച് തവണ തിരിച്ചും വിളിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്‌നയുമായി ഫോണിൽ സംസാരിച്ചതിന്റെയും തെളിവു പുറത്തുവന്നു. വിദ്വേഷ പ്രസംഗത്തിന്‌ പി സി ജോർജ് ജയിലിലായതിനും ബിജെപി നേതാവ്‌ കെ സുരേന്ദ്രൻ ജാമ്യമില്ലാ കേസിലായതിനും പിന്നാലെയാണ് സ്വപ്‌ന പുതിയ ആരോപണ നാടകവുമായെത്തിയത്. ഇത് ഗൂഢാലോചന തെളിയിക്കുന്നു. അതിനിടെ സ്വപ്‌ന തന്നെ വന്നുകണ്ടതായി സരിത എസ്‌ നായരോട്‌ പറയുന്ന പി സി ജോർജിന്റെ ഫോൺ സംഭാഷണവും ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

സ്വപ്‌നയും സരിത്തും ഒരുമിച്ചാണ്‌ വന്നതെന്ന്‌ ജോർജ്‌ പറയുന്നു. സ്വപ്‌നയ്‌ക്ക്‌ പലതും പറയാനുണ്ടെന്ന്‌ പി സി ജോർജ്‌ സരിതയോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്‌. എൻഐഎ പിണറായിയുടെ ടീമാണെന്നും ജോർജ്‌ പറയുന്നു.സരിതയുമായി സംസാരിച്ചെന്ന്‌ സമ്മതിച്ച ജോർജ്‌, സ്വപ്‌ന തൈക്കാട്‌ ഗസ്‌റ്റ്‌ ഹൗസിൽ തന്നെ വന്നു കണ്ടിരുന്നതായും ന്യൂസ് ചാനലിനോട്‌ പറഞ്ഞു. ഏപ്രിലിലാണ്‌ സംസാരിച്ചത്‌. പറഞ്ഞതെല്ലാം വെള്ളക്കടലാസിൽ എഴുതി തന്നെന്നും ജോർജ്‌ പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:Conspiracy; PC George sees dream; Phone con­ver­sa­tion with PC George and Saritha out

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.