നടിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമാ നിര്‍മാതാവ് വിജയ് ബാബു ഈ മാസം 30ന് നാട്ടിലെത്തും. മടക്കയാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി. മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കൊടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
ഹൈക്കോടതി കഴിഞ്ഞ ദിവസം വിജയ് ബാബുവിനോട് നാട്ടിലെത്താന്‍ നിർദേശം നല്‍കിയിരുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.കേസിന് പിന്നാലെ വിജയ് ബാബു ദുബൈയിലേക്ക് കടന്നത്. .അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു.
അവിടെ നിന്ന് തിങ്കളാഴ്ച ദുബൈയിലേക്ക് മടങ്ങിയെത്തി. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.
English Summary:Vijay Babu will return home on the 30th of this month
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.