25 September 2024, Wednesday
KSFE Galaxy Chits Banner 2

ഗ്യാൻവാപി കേസ്; മസ്ജിദ് കമ്മറ്റിയുടെ വാദം ആദ്യം കേൾക്കാൻ വാരണാസി ജില്ലാ കോടതി ഉത്തരവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2022 6:06 pm

ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ മസ്ജിദ് കമ്മറ്റിയുടെ വാദം ആദ്യം കേൾക്കാൻ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ്. ഈ മാസം 26 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അതേസമയം ഖുതബ് മിനാറിൽ ഖനനം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഡല്‍ഹി സാകേത് കോടതി ജൂണ് 9ന് വിധി പറയും. ഖുതബ് മിനാർ ആരാധനയ്ക്ക് വിട്ടു നൽകാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കോടതിയിൽ പറഞ്ഞു.

സുപ്രിംകോടതി നിർദേശ പ്രകാരം ഇരുവിഭാഗതിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വാരണാസി ജില്ലാ കോടതിയുടെ തീരുമാനം. ഉത്തരവ് പ്രകാരം ഹർജികൾ നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരണാസി ജില്ലാ കോടതി ആദ്യം വാദം കേൾക്കുക. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം.
സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് നിർദേശം നൽകി. 

Eng­lish Summary:Gyanwapi case; Varanasi Dis­trict Court orders first hear­ing of Masjid Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.