25 September 2024, Wednesday
KSFE Galaxy Chits Banner 2

എഐഎസ്എഫ് സ്റ്റുഡന്റസ് അസംബ്ലി മാർച്ച്‌ സംഘടിപ്പിച്ചു

Janayugom Webdesk
കൊച്ചി
May 24, 2022 10:35 am

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു. പരിപാടി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് നടത്തുന്ന കേരളത്തിലെ ജനകീയ വികസന പരിപാടികൾക്ക് വിദ്യാർത്ഥി സമൂഹത്തിന്റെ പൂർണ്ണ പിന്തുണയാണുള്ളതെന്നും അതിനുള്ള അംഗീകാരമായിരിക്കും തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. 

എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് മുഖ്യ പ്രഭാഷണം നടത്തി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഗോവിന്ദ് ശശി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ കെ അഷ്‌റഫ്‌, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സഞ്ജിത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ എ സഹദ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിൽഷ ലുമുംബ, അൽത്താഫ് അരൂർ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പ്രമേഷ് വി ബാബു, മഹിളാ സംഘം മണ്ഡലം സെക്രട്ടറി താര ദിലീപ്, ആൽബർട്ട്, ഫയാസ് എന്നിവർ സംസാരിച്ചു. 

Eng­lish Summary:The AISF Stu­dent Assem­bly was orga­nized March
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.