23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 30, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

കുമ്മനവുമായി കൂട്ടുകൂടിയാലും യുഡിഎഫ് രക്ഷപ്പെടില്ല: മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
May 24, 2022 10:56 pm

തെരഞ്ഞെടുപ്പ് അടുക്കുന്തോറും പരിഭ്രാന്തരായ യുഡിഎഫ്, ബിജെപി നേതാവ് കുമ്മനം രാജശേഖരനെ കൂട്ടുപിടിച്ചാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെണ്ണലയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാജയ ഭീതിയിൽ പലതരത്തിലുള്ള കുപ്രചരണങ്ങൾക്ക് യുഡിഎഫ് ശ്രമിക്കും. പല വഴിക്കാണ് അത് വരാൻ സാധ്യത. അത്തരം രീതികൾക്ക് പരിചയമുള്ളവരാണ് യുഡിഎഫിന്റെ തലപ്പത്തുള്ളത്. അതൊന്നും ഈ മണ്ഡലത്തിൽ ഏശില്ല. അതിലൊന്നും വഞ്ചിതരാകാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിൽ ഇപ്പോൾ എൽഡിഎഫിന് അനുകൂലമായ നല്ല മാറ്റമാണുണ്ടായിട്ടുള്ളത്.

സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തത്. നടിക്കാവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കും. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. എൽഡിഎഫ് സർക്കാർ ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് പോലും കേരളത്തിൽ നടന്നത്. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുന്ന രീതിയായിരുന്നു ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് ഏതു കേസ് അന്വേഷണത്തിനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ പി ആൽബർട്ട് അധ്യക്ഷത വഹിച്ചു. കെ വി തോമസ്, സത്യൻ മൊകേരി എന്നിവരും പ്രസംഗിച്ചു.

Eng­lish Summary:UDF will not escape even if it joins hands with Kum­man: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.