25 September 2024, Wednesday
KSFE Galaxy Chits Banner 2

മൂന്ന് വര്‍ഷമെങ്കിലും വിദേശത്ത് താമസിക്കണം: ഇന്ത്യയിലെ 85 ശതമാനം ആരോഗ്യപ്രവര്‍ത്തകരുടെയും മനസിലിരിപ്പ് ഇങ്ങനെയൊക്കെയാണ്…

Janayugom Webdesk
കൊച്ചി
May 25, 2022 5:33 pm

ഇന്ത്യയിലെ 85 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശത്ത് ജോലി ചെയ്യാനാണ് ഏറെ താല്പര്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ കരിയര്‍ ഹബ് ആയ ട്രൂ പ്രോഫൈല്‍ നടത്തിയ സര്‍വേ കൗതുകകരമായ ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അഞ്ചുമുതൽ പത്തു കൊല്ലത്തേയ്ക്ക് വിദേശത്ത് ജോലി ചെയ്യണമെന്ന് 34.4 ശതമാനം പേര്‍ക്കും ആഗ്രഹമുണ്ട്.

മൂന്നുമുതൽ അഞ്ചുവരെ കൊല്ലക്കാലം വിദേശത്ത് താമസിക്കാനാണ് 25.8 ശതമാനം മെഡിക്കല്‍ പ്രൊഫഷണല്‍മാരും പരിപാടി ഇടുന്നത്. എട്ട് ശതമാനം പേര്‍ക്കും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കണമെന്നില്ല. സ്ഥിരതാമസമാക്കാൻ 31.9 ശതമാനം ആരോഗ്യപ്രവര്‍ത്തകരും തീരുമാനിക്കുന്നത്. വെറും മൂന്നുമാസത്തേയ്ക്ക് വിദേശത്ത് ചെലവിടാന്‍ 44 ശതമാനം പേര്‍ക്കും താല്പര്യമുണ്ട്. മികച്ച തൊഴിലവസരം തേടുന്നവരാണ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സില്‍ 62 ശതമാനവും 35 ശതമാനം പേരെയും ആകര്‍ഷിക്കുന്നത്. മികച്ച വേതനം തന്നെ തൊഴില്‍പരമായ കൂടുതല്‍ പഠനത്തിന് താല്പര്യം ഉള്ളവര്‍ 26 ശതമാനം. മെഡിക്കല്‍ സ്‌പെഷ്യലൈസേഷന്‍ വിദേശത്ത് പോകാന്‍ താല്പര്യമുള്ളവര്‍ 22 ശതമാനം വരും.

ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ തൊഴില്‍ തേടുന്നവര്‍ 15 ശതമാനം പേരാണ്. ആഗോളതലത്തില്‍ ഇന്ത്യയാണ് മികച്ച ആരോഗ്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതെന്ന് ട്രു പ്രൊഫൈല്‍ സിഇഒ അലെജാന്‍ ഡ്രോ കോക്കാ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്‍മാരുടെ കഴിവും മികവും സ്‌കില്ലും ആഗോള അംഗീകാരം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായിരുന്നു സര്‍വ്വേ. ബഹുഭൂരിപക്ഷം ആരോഗ്യ പ്രൊഫഷണലുകള്‍ക്കും ജിസിസി രാജ്യങ്ങളോടാണ് പ്രിയം. 64 ശതമാനം. യുകെയോട് താല്പര്യം ഉള്ളവര്‍ 40 ശതമാനമാണ്. കാനഡയില്‍ ജോലി ചെയ്യാന്‍ 24 ശതമാനം പേര്‍ ഇഷ്ടപ്പെടുമ്പോള്‍ 21 ശതമാനം പേര്‍ അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ആണ്.

Eng­lish Sum­ma­ry: Must have lived abroad for at least three years: This is the mind­set of 85% of health work­ers in India …

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.