25 September 2024, Wednesday
KSFE Galaxy Chits Banner 2

ലഡാക്കിലെ വാഹന അപകടം; പരിക്കേറ്റ സൈനികരുടെ നില അതീവ ഗുരുതരം

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2022 1:20 pm

ലഡാക്കിലെ അപകടത്തില്‍ പരിക്കേറ്റ സൈനികരില്‍ പലരുടെയും നില അതീവ ഗുരുതരം. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയില്‍ അടക്കം പരിക്കേറ്റവരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികര്‍ മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി സൈനികന്‍.

ലഡാക്കിലെ തുര്‍ത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 60 അടി താഴ്ചയിലേക്കാണ് വാഹനം വീണത്. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തോയ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. റോഡില്‍ നിന്ന് 50–60 അടി താഴ്ചയിലുള്ള ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പര്‍താപൂറിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. പര്‍താപൂറിലേക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി സൈന്യം അറിയിച്ചു. വാഹനാപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജന്മനാടുകളിലേക്ക് അയക്കും.

Eng­lish sum­ma­ry; acci­dent in Ladakh; The con­di­tion of the wound­ed sol­diers is critical

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.