തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുഡിഎഫ് നേതൃത്വം മാപ്പ് പറയണമെന്ന് ഇടതുപക്ഷ മഹിളാ സംഘടനകൾ. കുറ്റവാളികൾക്ക് തക്കശിക്ഷ കിട്ടാൻ സർക്കാർ നടപടിയെടുക്കണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ലാഭത്തിനായി എന്തും ചെയ്യാമെന്ന് വരരുത്. അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. രാഷ്ട്രീയ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലുള്ളത്. തോൽവി മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം അറിഞ്ഞ് നടത്തുന്ന പ്രചരണമാണ് വീഡിയോ പ്രചരിച്ചതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ ആക്ഷേപം ശുദ്ധ അസംബന്ധമാണ്. പ്രതികളുടെ പശ്ചാത്തലം നോക്കിയാൽ ഇക്കാര്യം മനസിലാകും.രാഷ്ട്രീയ നേതാക്കൾ സത്യാവസ്ഥ മനസിലാക്കി വേണം പ്രതികരിക്കാൻ. ഡോ. ജോ ജോസഫിന്റെ ഭാര്യ ദയയുടെ ചോദ്യങ്ങൾ ഉത്തരം മുട്ടിപ്പിക്കുന്നത്.
വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതിപക്ഷ, ബിജെപി നേതാക്കളും മാധ്യമങ്ങളും അതിനുത്തരം നൽകണം. എൽഡിഎഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനം പോലും മാധ്യമങ്ങൾ തമസ്കരിച്ചു. ദയയുടെ പ്രതികരണം ജനങ്ങളിലെത്തിക്കാനും തയ്യാറായില്ല. അധമ പ്രവർത്തനങ്ങളെ തള്ളിപ്പറായൻ മാധ്യമങ്ങൾ തയ്യാറാകണം.ആരുടെ ഭാഗത്ത് നിന്നും വ്യക്തിഹത്യയുണ്ടാകാൻ പാടില്ല. അതിജീവിതയായ നടിക്ക് നീതിയുറപ്പാക്കാൻ ശുഷ്കാന്തിയോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എല്ലാഘട്ടത്തിലും ആ പെൺകുട്ടിക്കൊപ്പമാണ് നിന്നത്. അതിജീവിത തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിരാ രവീന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത,സൂസൻകോടി,മഹിളാ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ആർ ബിന്ദു, എം ജെ മീനാംബിക, എസ് പുഷ്പലത, വി അമ്പിളി, പി പി ദിവ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary: The UDF leadership should apologize for the false propaganda against Joe Joseph: Left women’s organizations
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.