വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെത്തിയെന്ന് റിപ്പോര്‍ട്ട്. പനമരം-ബീനാച്ചി റോഡില്‍ യാത്രക്കാര്‍ കടുവയെ നേരില്‍ക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാര്‍ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടര്‍ന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇന്നലെ കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും. ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയില്‍ പരിശോധനകള്‍ക്കായി എത്തിയിട്ടുണ്ട്. നേരത്തെയും സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയില്‍ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
English summary; The tiger has reached the Wayanad populated area again
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.