സിന്ധു നദീജല വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചു. ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടാണ് രണ്ട് ദിവസത്തെ യോഗത്തില്‍ സിന്ധുനദീജല കമ്മിഷന്‍ അംഗീകരിച്ചത്. കമ്മിഷന്റെ 118ാമത് ദ്വിദിന യോഗം തിങ്കളാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചത്.
1960ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം വര്‍ഷന്തോറും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്. സയ്യിദ് മുഹമ്മദ്, മെഹര്‍ അലി ഷാ, സാഹിബ്സാദ് ഖാന്‍, ഹബീബ് ഉള്ളാ ബോഡ്ല, സമന്‍ മുനീബ്, ഖാലിദ് മഹ്‌മൂദ് എന്നിവരടങ്ങിയതാണ് പാക് പ്രതിനിധി സംഘം.
സിന്ധു കമ്മീഷണര്‍ എ കെ പാലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ത്യയ്ക്കു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുത്തത്. 117ാമത് യോഗം ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ മൂന്നുവരെ ഇസ്ലാമാബാദില്‍ ചേര്‍ന്നിരുന്നു.
1960 ലെ സിന്ധു നദീതട ഉടമ്പടി ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതിന്റെ വിശദാംശങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ഇരുരാജ്യങ്ങളുടേയും പരിശ്രമത്തെ കമ്മിഷന്‍ അഭിനന്ദിച്ചു. അടുത്ത യോഗം പാകിസ്ഥാനില്‍ ചേരാന്‍ തീരുമാനിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
English summary;India and Pakistan sign Indus River Treaty Annual Report
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.