23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
October 31, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024
October 14, 2024
October 12, 2024
October 10, 2024

നടിയെ ആക്രമിച്ച കേസ്; അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
കൊച്ചി
June 1, 2022 8:47 am

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാരിന്റെ നിലപാട് ഹര്‍ജിയില്‍ തേടിയിരുന്നു. അതിജീവിതയ്ക്ക് ഭീതിവേണ്ടെന്ന് ഹര്‍ജി നേരത്തെ പരിഗണിക്കവെ സര്‍ക്കാര്‍ കൊടതിയില്‍ അറിയിച്ചിരുന്നു. അതേ സമയം തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം തേടി അന്വേഷണ സംഘം സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തില്‍ സമയം നീട്ടി നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും ക്രൈം ബ്രാഞ്ച് അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

Eng­lish Summary:Case of assault on actress; Sur­vivor’s peti­tion will be heard by the High Court today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.