28 October 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത്85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചതായി കണക്കുകൾ

Janayugom Webdesk
കൊച്ചി
June 1, 2022 6:30 pm

സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 361.5 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇത് 751 മില്ലിമീറ്റർ മഴയായിരുന്നു.എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ മഴ ലഭിച്ചു. എറണാകുളം ജില്ലയിൽ1007.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 971.6 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകിൽ. പാലക്കാട് 396.8,കാസർകോട് 473 മില്ലിമീറ്റർ എന്നിങ്ങനെയാണ് കണക്ക്.

Eng­lish summary;It is esti­mat­ed that the state received more than 85 per cent sum­mer rainfall

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.