തൃക്കാക്കരയ്‌ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും ഒഡീഷയിലും കോൺഗ്രസിന് വൻപരാജയം. ഉത്തരാഖണ്ഡിലെ ചാംപവതിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കർ സിങ് ധാമി വിജയിച്ചു. പുഷ്‌കർ സിങ് ധാമി 57268 വോട്ടുകൾ നേടിയപ്പോൾ കേവലം 3233 വോട്ട് മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹ്‌തോരിക്ക് ലഭിച്ചത്.
ഫെബ്രുവരിയിൽ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ടി ചാംപവത് എംഎൽഎ കൈലാഷ് ഗെഹ്ടോരി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 92.94 ശതമാനം വോട്ടുകൾ നേടിയാണ് പുഷ്‌കർ സിങ് ധാമി തന്റെ മുഖ്യമന്ത്രി പദം സുരക്ഷിതമാക്കിയത്.
ഒഡീഷയിലെ ബ്രജ്‌രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വിജയം നേടി. 52609 നേടി ബിജെഡി സ്ഥാനാർത്ഥി അളകാ മൊഹന്തി സീറ്റ് നിലനിർത്തി. 14392 വോട്ടുകളാണ് മണ്ഡലത്തിൽ കോൺഗ്രസിന് ലഭിച്ചത്. ബിജു ജനതാദൾ എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary: By-polls: BJP in Uttarakhand, Biju Janata Dal in Odisha, Congress collapsing in both
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.