25 September 2024, Wednesday
KSFE Galaxy Chits Banner 2

തൃക്കാക്കരയില്‍ ആയിരം കടന്ന് നോട്ട

Janayugom Webdesk
കൊച്ചി
June 3, 2022 10:32 pm

മൂന്ന് മുന്നണികൾക്ക് തൊട്ടുപിന്നിൽ വോട്ടുകൾ നേടി നോട്ടയുടെ പ്രകടനം. ഉമ തോമസ് 72,767, ജോ ജോസഫ് 47,752, എ എൻ രാധാകൃഷ്ണൻ 12,955 എന്നിങ്ങനെ വോട്ടുനേടിയപ്പോൾ മേൽപ്പറഞ്ഞവരിൽ ആർക്കും വോട്ട് നൽകാൻ താല്പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്.

സ്വതന്ത്ര സ്ഥാനാർത്ഥിയായ അനിൽ നായർ 100, ജോമോൻ ജോസഫ് 384, പി സി ദിലീപ് നായർ 36, ബോസ്കോ കളമശേരി 136, മന്മഥൻ 101 എന്നിങ്ങനെ വോട്ടുകൾ നേടിയപ്പോഴാണ് നോട്ട ആയിരം കടന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിലാണ് നോട്ടയ്ക്ക് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. 2313 വോട്ടുകളാണ് തലശേരിയിൽ നോട്ടയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനം 1813 വോട്ടോടെ കളമശേരിക്ക് ആയിരുന്നു. നോട്ടയ്ക്ക് വോട്ട് ചെയ്തവര്‍ ആയിരത്തിന് മുകളിലുള്ള മറ്റ് മണ്ഡലങ്ങൾ മഞ്ചേരി(1202), സുല്‍ത്താൻ ബത്തേരി(1160), ചിറ്റൂർ(1285), വള്ളിക്കുന്ന്(1150), പറവൂർ(1109), തൃപ്പൂണിത്തുറ(1099), ആലപ്പുഴ (1089) എന്നിവയായിരുന്നു.

Eng­lish Sum­ma­ry: Above Thou­sand vot­ers used NOTA in Thrikakkara

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.