6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 3, 2024
November 3, 2024
November 3, 2024

യുവമോർച്ച നേതാവിനെ പുറത്താക്കി; വി മുരളീധരനെതിരെ രൂക്ഷ വിമർശനം

Janayugom Webdesk
തൃശൂര്‍
June 4, 2022 9:10 pm

തൃക്കാക്കരയിലെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവ മോര്‍ച്ച തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസ് രംഗത്തെത്തി. വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണെന്ന് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് കാരണം വി മുരളീധരനാണ്. മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും യുവ മോര്‍ച്ചാ നേതാവ് ആവശ്യപ്പെട്ടു.

‘വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണ്. നേമത്ത് കുമ്മനം ജിയുടെ തോല്‍വി ഉറപ്പുവരുത്തി. ഇ ശ്രീധരന്‍ സാറിനേയും ജേക്കബ് തോമസിനേയും അവഗണിച്ചു. സുരേഷ് ഗോപിയുടെ രാജ്യസഭാ രണ്ടാം ടേമിന് വരെ തടസം നിന്നു. ഈ വഞ്ചനയോട് കാലം പൊറുക്കില്ല. കേന്ദ്ര മന്ത്രിയായുള്ള പദവി അവസാനിക്കുന്ന ദിവസം കേരളത്തിലെ ആത്മാര്‍ത്ഥതയുള്ള ബിജെപി പ്രവര്‍ത്തകര്‍ വി മുരളീധരനെ എയര്‍പോര്‍ട്ട് മുതല്‍ നരകം വരെ തല്ലും. ആ ദിവസം വരും,’ യുവമോര്‍ച്ചാ നേതാവ് ട്വിറ്ററില്‍ കുറിച്ചു.

Eng­lish Summary:Yuva Mor­cha leader fired; Crit­i­cism of V Muraleedharan
You may also like this video

TOP NEWS

November 6, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.