19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 19, 2022
September 2, 2022
June 23, 2022
June 4, 2022
June 2, 2022
April 3, 2022
April 2, 2022
March 29, 2022
March 28, 2022
March 24, 2022

സിൽവർലൈൻ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
June 4, 2022 11:12 pm

സിൽവർലൈൻ അർധ അതിവേഗ റയിൽ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഹരിത പദ്ധതിയാണെന്ന് കെ റയില്‍ അധികൃതര്‍. യാത്രാവേഗം കൂട്ടുക എന്നതിനപ്പുറം പരിസ്ഥിതിക്ക് നാശമുണ്ടാകാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കാസർകോട്-തിരുവനന്തപുരം അർധ അതിവേഗ റയിൽ പദ്ധതി യാത്രാവേഗം കൂട്ടുന്നതിനോ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ വേണ്ടി മാത്രം ആസൂത്രണം ചെയ്തിട്ടുള്ളതല്ല. മറിച്ച് പരമാവധി ആളുകളെ സ്വകാര്യ വാഹനങ്ങൾ വിട്ട് പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് കൂടിയുള്ള പദ്ധതിയാണ്. ഇത്തരത്തിൽ 2030 ആകുമ്പോഴേക്കും 2,87,994 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും. 

നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലുമായി 88 കിലോമീറ്റർ പാത തൂണുകളിലൂടെയാണ് പോകുന്നത്. ഇതിനാൽ തന്നെ കൃഷി ചെയ്യുന്നതിനോ വെള്ളം ഒഴുകുന്നതിനോ തടസങ്ങളില്ല. സിൽവർലൈനിന് വേണ്ടി 15 മുതൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആറുവരി ദേശീയ പാതയ്ക്ക് ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണ്ടി വരും. ദേശീയപാത നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്നതിലും പകുതി മാത്രം കല്ല്, മണ്ണ്, മണൽ എന്നിവ മതി സിൽവർലൈനിന്. ആറു വരി ദേശീയ പാതയിൽ സഞ്ചരിക്കുന്നതിലുമധികം പേർക്ക് സിൽവർലൈനിൽ യാത്ര ചെയ്യാനും കഴിയും. വാഹനപുക കാരണമുണ്ടാകുന്ന വായു മലിനീകരണത്തിന് പരിഹാരവുമാകും. 

പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നു പോവുന്നില്ല. പാത കടന്നു പോകുന്ന ഭാഗത്തുനിന്നും മുറിച്ചു മാറ്റുന്ന ഓരോ മരത്തിനും പകരം പത്ത് മരങ്ങൾ വെച്ചു പിടിപ്പിക്കും. പ്രധാനപ്പെട്ട മറ്റൊരു നേട്ടം, വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നതാണ്. ഊർജം ലാഭിക്കാൻ കഴിയുന്ന വിധത്തിലാണ് ഇടിസി എസ് ലെവൽ ടു സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. സോളാർ വൈദ്യുതിയാണ് സിൽവർലൈൻ പ്രവർത്തനങ്ങൾക്ക് വേണ്ടി കൂടുതലായും ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:Silverline is one hun­dred per­cent eco-friend­ly project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.