ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബിരുദം നേടി കോളജില്‍ നിന്ന് പടിയിറങ്ങുന്നത്. അക്കൂട്ടത്തിലാണ് നാല് കാലുകളുള്ള ഒരു പൂച്ചയും ബിരുദം സ്വന്തമാക്കി സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. ഓസ്റ്റിനിലുള്ള യൂണിവേര്‍സിറ്റി ഓഫ് ടെക്സസില്‍ നിന്നാണ് ഫ്രാന്‍സെസ്ക് ബോര്‍ഡിയര്‍ എന്ന പെണ്‍കുട്ടി ബിരുദം സ്വന്തമാക്കിയത്. എന്നാല്‍ അവള്‍ക്കൊപ്പം സുകി എന്ന പൂച്ച ബിരുദം നേടിയിരിക്കുകയാണ്. എല്ലാ ഓണ്‍ലൈന്‍ ക്ലാസിലും മുടങ്ങാതെ പങ്കെടുത്തതിനാണ് ഈ നേട്ടം. തന്റെ ഉടമയായ ഫ്രാന്‍സെസ്ക് ബോര്‍ഡിയര്‍ ഒപ്പമാണ് സുകി എന്ന പൂച്ച ക്ലാസില്‍ പങ്കെടുത്തത്.
ഇന്റാഗ്രാമില്‍ ഉടമയ്ക്ക് ഒപ്പം കറുത്ത് കോട്ടിട്ടുള്ള ചിത്രങ്ങളാണ് ചര്‍ച്ചയായത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. സൂം ക്ലാസിലാണ് ഈ പൂച്ച തന്റെ ഉടമയ്ക്കൊപ്പം പങ്കെടുത്തത്. ഈ നേട്ടത്തെ കോളജ് അധികൃതരും പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് നിരവധി രംഗത്ത് എത്തി.
കോവിഡ് കാലത്താണ് ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങുന്നത്. അപ്പോളാണ് സുകി എന്ന പൂച്ച ഉടമയ്ക്ക് അരികില്‍ ശാന്തമായി വന്നിരുന്ന് ക്ലാസ് കേള്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. അങ്ങനെ ദിവസവും ഇത് തുടര്‍ന്നു. ബിരുദധാന ചടങ്ങിന് അടുത്തപ്പോളാണ് തന്റെ പൂച്ചയ്ക്കും എന്തുകൊണ്ട് ബിരുദം നല്‍കികൂടാ എന്ന് ആലോചിക്കുന്നതെന്ന് ഉടമ പറയുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി സുകിയ്ക്കുള്ള ഗൗണും തൊപ്പിയും വരുത്തിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി സുകിയ്ക്ക് ബിരുദം ഒന്നും നല്‍കിയിട്ടില്ല.
English Summary:Graduation for cats who regularly attend online classes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.