28 October 2024, Monday
KSFE Galaxy Chits Banner 2

ബാസ്കറ്റ് ബോള്‍ താരം ലിതാരയുടെ ആത്മഹത്യ; ബിഹാര്‍ മുഖ്യമന്ത്രിക്ക് ബിനോയ് വിശ്വം എംപി കത്തയച്ചു

Janayugom Webdesk
June 7, 2022 10:43 pm

കോഴിക്കോട് നാദാപുരം സ്വദേശിയായ ബാസ്കറ്റ് ബോള്‍ താരം ലിതാര കെ സി പട്നയിലെ ഭവനത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ലിതാര ഡിവിഷണല്‍ റയില്‍വേ മാനേജരുടെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. തന്റെ ബാസ്കറ്റ് ബോള്‍ പരിശീലകനായ രവി സിങ്ങില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിട്ടുവെന്ന ആരോപണമുണ്ട്. പരിശീലകനെതിരെ ലിതാര കേസ് നല്കുകയും ചെയ്തിരുന്നു. എന്നാല്‍ അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇപ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം കടുത്ത പ്രയാസങ്ങളാണ് യുവതി നേരിട്ടതെന്നാണ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്കിയ കാര്യവും ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Bas­ket­ball play­er Lithara com­mits sui­cide; Binoy Vish­wam MP sends let­ter to Bihar Chief Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.