രാജ്യത്ത് ആശങ്കയുണർത്തി കോവിഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 38.4 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.
2,701 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടതൽ രോഗബാധിതരുള്ള സംസ്ഥാനം. നാല് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,723 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,97,522 ആയി. നിലവില്‍ 32,498 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
കേരളം (2,271), ഡൽഹി (564), കർണാടക (376), ഹരിയാന (247) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളെ കേസുകളുടെ എണ്ണം. രാജ്യത്തെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്.
English summary;India logs 7,240 fresh Covid-19 cases in 24 hours
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.