ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷട്രപതി രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി ആര് ആരാകുമെന്ന കാര്യത്തില്‍ ബിജെപിക്ക് തുറന്നു പറയുവാന്‍ ബുദ്ധിമുട്ടുമാണ്. നിലവിൽ എൻഡിഎയിൽ നിന്നും പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ പോലെ ആകില്ലെന്ന വിലയിരുത്തലുമുണ്ട്.
അന്നത്തെ രാഷട്രീയ സഹചര്യമല്ല ഇന്നുള്ളത്. . അതേസമയം ഇക്കുറി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയെ വെട്ടാനുള്ള തീവ്രശ്രമങ്ങൾ പ്രതിപക്ഷത്തും ശക്തമാണ്.. പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചർച്ചകൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.കണക്കുകൾ ഭരണകക്ഷിക്ക് ആശ്വാസം നൽകുന്നല്ല. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 65.55 ശതമാനം വോട്ട് നേടിയായിരുന്നു രാംനാഥ് കോവിന്ദ് വിജയിച്ചത്. പോൾ ചെയ്ത 10,69,358 വോട്ടുകളിൽ 7,02,044 വോട്ടുകളായിരുന്നു കോവിന്ദിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ മുൻ ലോക്സഭ സ്പീക്കർ മീരാ കുമാറിന് ലഭിച്ചത് 3,67,314 വോട്ടികളും. പാർലമെന്റ് അംഗങ്ങളിൽ 522 എംപിമാരുടെ വോട്ട് കോവിന്ദിനും 225 പേരുടെ വോട്ട് മീരയ്ക്കും ലഭിച്ചു. അന്ന് എൻഡിഎ വിജയത്തിൽ നിർണായകമായത് എൻ ഡി എയ്ക്ക് പുറത്തുള്ള കക്ഷികളായ അണ്ണാ ഡി എം കെ . ജെ ഡി യു, ബി ജെ ഡി, ടി ആർ എസ്, തെലുങ്ക് ദേശം പാർട്ടി എന്നിവരുടെ പിന്തുണയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാഷ്ടപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഈ കക്ഷികളിൽ പലരും എൻ ഡി എയുമായി സ്വരചേർച്ചയിൽ അല്ലെന്നതാണ് ശ്രദ്ധേയം. മോഡിയേയും ബിജെപിയേയും പിന്തുണച്ച ചന്ദ്രശേഖർ റാവുവിന്റെ ടി ആർ എസ് ഇപ്പോൾ തെലങ്കാനയിൽ ബി ജെ പിക്കെതിരെ പോരാടുന്നതാണ് കാഴ്ച. സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങളാണ് റാവുവിനെ ചൊടിപ്പിച്ചത്. മറ്റൊരു സഖ്യകക്ഷിയ നിതീഷ് കുമാറും ബി ജെ പി നേതൃത്വവുമായി അകൽച്ചയിലാണ്. മാത്രമല്ല 2017 ന് ശേഷം എൻ ഡി എയുടെ സഖ്യകക്ഷിയായിരുന്ന പാർട്ടികൾ സഖ്യം വിടുന്ന സാഹചര്യവും ഉണ്ടായി. മഹാരാഷ്ട്രയിൽ നിന്നുള്ള ശിവസേന, പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലി ദൾ, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തുടങ്ങിയ പാർട്ടികളാണ് സഖ്യം ഉപേക്ഷിച്ചത്. ഇത് കൂടാതെ 2017 ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും ഭരണത്തിൽ നിന്ന് പുറത്തായതും ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർപ്രദേശിൽ സീറ്റുകൾ കുത്തനെ ഇടിഞ്ഞത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇപ്പോഴത്തെ കണക്ക് പ്രകരാം 5,43,000 വോട്ടാണ് വിജയിക്കാൻ വേണ്ടത്. എൻ ഡി എയെ സംബന്ധിച്ചെടുത്തോളം ഭൂരിപക്ഷം ഉറപ്പിക്കാൻ 13,000 വോട്ട് മൂല്യത്തിന്റെ കുറവാണ് ഉള്ളത്.
പ്രതിപക്ഷ നിരയിൽ 43,000 വോട്ട് മൂല്യമുള്ള വൈ എസ് ആർ കോൺഗ്രസും 31,000 വോട്ട് മൂല്യമുള്ള നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും പിന്തുണച്ചാൽ രാഷ്ട്രപതി സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാൻ എൻ ഡി എയ്ക്ക് സാധിക്കും. ഇരു പാർട്ടികളുടേയും നിലപാടാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പൊതുവിശ്വാസം നേടിയ സ്ഥാനാർത്ഥിയെ യു പി യുടെ നേതൃത്വത്തിൽ കണ്ടെത്തിയാൽ ഈ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായേക്കാം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കണം.
English Summary: Presidential election; The BJP is facing a tough challenge
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.