25 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

കൃഷി വകുപ്പിൽ ഫയൽ അദാലത്ത് 21 ന് തുടങ്ങും

Janayugom Webdesk
June 11, 2022 10:20 pm

വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കൃഷി വകുപ്പിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും. ഈ മാസം 21ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് കൃഷിമന്ത്രി പി പ്രസാദ് അദാലത്ത് ഉദ്ഘാടനം നിർവഹിക്കും.

മേയ് 31 വരെയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആക്ഷൻ പ്ലാൻ തയാറാക്കി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും അദാലത്ത് നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൃഷി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും നോഡൽ ഓഫീസർമാരെ നിയമിക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥതല ടീമിനെ നിയോഗിക്കാനും കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. രണ്ടാഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ അവലോകനം നടത്തി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കണം. സെപ്റ്റംബർ 30നകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൃഷിഭവൻതലം മുതൽ പ്രവർത്തനങ്ങൾ നടത്തും. 27ന് മുമ്പ് എല്ലാ കൃഷി ഓഫീസർമാരും ആവശ്യപ്പെട്ട റിപ്പോർട്ടുകൾക്ക് മറുപടി സമർപ്പിക്കാനും ബ്ലോക്ക്തലത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാർ 30നകം ഫയലുകൾ തീർപ്പാക്കാനും, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർമാർ ജൂലൈ 15നകം ഫയലുകൾ തീർപ്പാക്കി റിപ്പോർട്ട് ഡയറക്ടറേറ്റിൽ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

മണ്ണ് സംരക്ഷണ-മണ്ണ് പര്യവേക്ഷണ വകുപ്പ്, കേരള കാർഷിക സർവകലാശാല, വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ഇതേ മാതൃകയിൽ ഫയലുകൾ തീർപ്പാക്കുന്നതിന് നിർദേശം നല്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: The file court in the agri­cul­ture depart­ment will begin on the 21st

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.