കോവിഡ് വ്യാപനം വീണ്ടും ആശങ്ക പടര്‍ത്തുമ്പോഴും നിരവധി സംസ്ഥാനങ്ങള്‍ കരുതല്‍ ഡോസ് വാക്സിനേഷനോട് മുഖംതിരിക്കുന്നു. ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് കരുതല്‍ ഡോസ് സ്വീകരിക്കുന്നതില്‍ മുന്‍നിരയിലുള്ളത്. ലഡാക്ക്, സിക്കിം, ഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കരുതല്‍ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡൽഹി ആസ്ഥാനമായുള്ള ഒആര്‍എഫ് എന്ന സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. ഈ വർഷം ഏപ്രിൽ പത്ത് മുതലാണ് 18–59 വയസ് പ്രായമുള്ളവർക്കായി കരുതൽ ഡോസ് ആരംഭിച്ചത്. പണം മുടക്കി സ്വകാര്യകേന്ദ്രങ്ങളില്‍ നിന്നാണ് വാക്സിന്‍ സ്വീകരിക്കേണ്ടത്.
ലഡാക്ക് (31 ശതമാനം), ആന്ധ്രാപ്രദേശ് (പത്ത്), ആൻഡമാൻ ആന്റ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് (ഒമ്പത് ), സിക്കിം, ഡൽഹി (എട്ട്) എന്നിങ്ങനെയാണ് കരുതല്‍ ഡോസിന്റെ മുന്‍നിര കണക്കുകള്‍. കേരളത്തില്‍ ഇതുവരെ 6.85 ശതമാനം പേരാണ് കരുതല്‍ ഡോസെടുത്തിട്ടുള്ളത്. ഉത്തർപ്രദേശ് 2.19 ശതമാനം, മധ്യപ്രദേശ് 2.66, മഹാരാഷ്ട്ര 3.34, രാജസ്ഥാൻ 3.76, എന്നിങ്ങനെയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ കണക്കുകള്‍.
English Summary:Slowing down the reserve dose vaccination
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.