8 May 2024, Wednesday

Related news

May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

രൂക്ഷമായ തൊഴിലില്ലായ്മ: കേന്ദ്ര സര്‍ക്കാരില്‍ പത്തുലക്ഷം പേര്‍ക്ക് ജോലി

Janayugom Webdesk
June 14, 2022 11:03 pm

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി പത്ത് ലക്ഷം പേരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലെയും മാനവ വിഭവശേഷി പ്രധാനമന്ത്രി അവലോകനം ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തിക സംബന്ധിച്ച ബോധ്യം അധികാരത്തിലേറി എട്ടു വര്‍ഷത്തിനൊടുവില്‍ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് രാവിലെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം അധികം വൈകാതെ ബിജെപി നേതാവ് വരുണ്‍ ഗാന്ധി പോസ്റ്റു ചെയ്ത ട്വീറ്റ് ശ്രദ്ധേയമായി. നിലവില്‍ അംഗീകൃതമായ ഒരു കോടി ഒഴിവുകളില്‍ നിയമനങ്ങള്‍ നടത്താന്‍ കാര്യക്ഷമമായ നടപടികള്‍ വേണമെന്ന് വരുണ്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Severe unem­ploy­ment: One mil­lion jobs in the cen­tral government

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.