നാഷണൽ ഹെറാൾഡ് കേസിൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രാഹുൽ കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭ്യർത്ഥന.
കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമ്മയ്ക്കൊപ്പം ആശുപത്രിയിലാണ് കഴിയുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച ഒരു ദിവസമാണ് ഇഡി ഇടവേള നൽകിയത്. തുടർച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെ ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.
English summary; Rahul’s letter to ED
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.