23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 14, 2024
June 14, 2024
June 13, 2024
May 7, 2024
June 11, 2023
June 11, 2023
June 23, 2022
June 18, 2022
June 18, 2022

ലോകകേരള സഭാ സമ്മേളനം ഇന്നും നാളെയും

Janayugom Webdesk
June 17, 2022 8:20 am

മൂന്നാം ലോക കേരള സഭാ സമ്മേളനം ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിൽ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. സംസ്ഥാന നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളുമായ 169 ജനപ്രതിനിധികൾ, കേരള സർക്കാർ നാമനിർദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികളും മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികളുമായ 182 പേര്‍ ഉള്‍പ്പെടെ 351 പേരാണ് മൂന്നാം ലോകകേരള സഭയിൽ പങ്കെടുക്കുക. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെ ടുപ്പിക്കും. 182 പ്രവാസികളിൽ 104 പേർ ഇന്ത്യക്കു പുറത്തും 36 പേർ ഇതര സംസ്ഥാനങ്ങളിലുമുള്ളവരാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉൾപ്പെടുന്നു. ഇന്ത്യൻ പൗരത്വം ഇല്ലാത്ത പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാണ്. എട്ടു വിഷയാധിഷ്ഠിത മേഖലകളിലും ഏഴു ഭൂമിശാസ്ത്രപരമായ മേഖലകളിലുമാണ് മൂന്നാം ലോക കേരള സഭയിൽ ചർച്ചകൾ നടക്കുക. വൈകിട്ട് 7.30ന് നിയമസഭാ മന്ദിരത്തിൽ ഷഹബാസ് അമന്റെയും സിത്താരയുടെയും നേതൃത്വത്തിൽ സംഗീതപരിപാടിയും മൾട്ടി മീഡിയാ മെഗാഷോയും നടക്കും.

രണ്ട് ദിവസങ്ങളിലും ഓപ്പൺ ഫോറങ്ങളും സംഘടിപ്പിക്കും. കുടിയേറ്റവും പ്രവാസവും-പ്രതിസന്ധികളും പ്രതീക്ഷയും, കോവിഡാനന്തര ലോകം- പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിലാണ് ഓപ്പൺ ഫോറം. പ്രവാസികളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന പാനൽ പൊതുജനങ്ങളുമായി സംവദിക്കും. നോർക്കാ റൂട്ട്‌സ് ഡയറക്ടർ യൂസഫ് അലി ഉദ്ഘാടനം ചെയ്യും. ലോകകേരള സഭയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, എം വി ഗോവിന്ദൻ മാസ്റ്റർ, വി എൻ വാസവൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, കെ എൻ ബാലഗോപാൽ, മേയർ ആര്യാ രാജേന്ദ്രൻ, എംപിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എ എ റഹിം, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ. എം എ യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ ഡോ. എം അനിരുദ്ധൻ, രവി പിള്ള, ആസാദ് മൂപ്പൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry; Loka Ker­ala Sab­ha Con­fer­ence today and tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.