25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024

മഹാരാഷട്രയിലെ എംഎല്‍സി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവസേന

Janayugom Webdesk
June 18, 2022 8:48 am

മഹാരാഷ്ട്രയിലെ എം വി എ സഖ്യത്തില്‍ വിള്ളല്‍. വരാനിരിക്കുന്ന എം എല്‍ സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നാണ് ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നത്. ഇതോടെ എം എല്‍ സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കേണ്ടി വരും. ആറ് സീറ്റിലേക്കായിരുന്നു മഹാരാഷ്ട്രയില്‍ രാജ്യസഭ തിരഞ്ഞെടുപ്പ്. ഇതില്‍ രണ്ടുപേരെ തെരഞ്ഞെടുക്കാൻ ശേഷിയുണ്ടായിരുന്ന ബിജെപിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായതാണ് ഭരണസഖ്യത്തില്‍ വിള്ളലുണ്ടാക്കിയത്. ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു. 

ബിജെപി സ്ഥാനാർത്ഥികളായ കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരും മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ (എൻസിപി), ഉർദു കവിയും ഉത്തർപ്രദേശ് ന്യൂനപക്ഷ സെൽ നേതാവുമായ ഇമ്രാൻ പ്രതാപ്ഗരി (കോൺഗ്രസ്), സഞ്ജയ് റാവുത്ത് (ശിവസേന) എന്നിവരും വിജയിച്ചു. സഞ്ജയ് റാവത്തിന് പുറമെ സഞ്ജയ് പവാറിനെയും ശിവസേന രംഗത്തിറക്കിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മതിയായ എണ്ണം ഉണ്ടായിരുന്നിട്ടും, ഘടകകക്ഷികൾ തമ്മിലുള്ള ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവം മൂലം സേന നോമിനി ബി ജെ പിയോട് പരാജയപ്പെടുകയായിരുന്നു.രാജ്യസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് എം എല്‍ സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ശിവസേനയെ എത്തിച്ചത്.

ജൂൺ 20ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി എംവിഎ പാർട്ടികൾക്കുള്ളിലെ യോജിപ്പില്ലായ്മ ഇതോടെ പരസ്യമാവുകയും ചെയ്തു. അതേസമയം, ബി ജെ പി ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ വാരാന്ത്യത്തിൽ വീണ്ടും പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മടങ്ങി വോട്ട് ചെയ്യാനായി എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എം എൽ സി തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലേക്ക് 11 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബിജെപി 5 സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവർ രണ്ട് വീതം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. സേന 2 സീറ്റുകൾ നേടുമെന്നും എൻസിപിക്ക് 2–4 അധിക വോട്ടുകൾ മാത്രം ആവശ്യമുള്ളതിനാൽ അവർക്കും രണ്ട് സീറ്റുകൾ ലഭിക്കും

അതേസമയം കോണ്‍ഗ്രസിന് രാണ്ടാം സീറ്റ് നേടാന്‍ കൂടുതല്‍ വോട്ടുകള്‍ ആവശ്യമാണ്കോൺഗ്രസ് രണ്ട് സ്ഥാനാർത്ഥികളെ നിർത്തി, ഒരാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടാമത്തെ സീറ്റിൽ, അവർ വേണം കണക്കുകള്‍ ശരിയാക്കാന്‍. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല, റാവത്ത് പറഞ്ഞു. സ്വതന്ത്രർക്ക് വോട്ടുകളുണ്ടെന്നും അവർ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും വ്യക്തമാണ്. കോൺഗ്രസിന് നൽകാൻ ഞങ്ങൾക്ക് ഏതായാലും വോട്ടുകളൊന്നുമില്ല‑അദ്ദേഹം കൂട്ടിച്ചേർത്തു.ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 27 വോട്ടുകളുടെ പിന്തുണയാണ് വേണ്ടത്. പത്താം സീറ്റിനായി കോൺഗ്രസിന്റെ ഭായ് ജഗ്താപും ബിജെപിയുടെ പ്രസാദ് ലാഡും തമ്മിലാണ് പോരാട്ടം. വിജയിക്കാൻ കോൺഗ്രസിനും ബി ജെ പിക്കും സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും വോട്ടുകൾ പിൻവലിക്കേണ്ടിവരും.

കോൺഗ്രസിന് 10 വോട്ടുകൾ കൂടി സമാഹരിക്കേണ്ടി വരുമ്പോൾ ബിജെപിക്ക് 16 വോട്ടുകൾ കൂടിയാണ് വേണ്ടത്കോൺഗ്രസും ബിജെപിയും ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നത്. ഇരുവർക്കും അധിക വോട്ടുകൾ സമാഹരിക്കേണ്ടി വരും. വോട്ടുകൾ ഭിന്നിച്ചാൽ അത് സാധ്യമാകും. അതേസമൺ എം‌എൽ‌സി തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് രഹസ്യ ബാലറ്റിലൂടെയായതിനാൽ, ബി‌ജെ‌പി എം‌വി‌എയെ കൂടുതൽ നാണംകെടുത്തിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബിജെപി എംഎൽഎമാർ ദക്ഷിണ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുമ്പോൾ, കോൺഗ്രസ്, എൻസിപി, സേന എന്നിവിടങ്ങളിൽ നിന്നുള്ളവർ പവായിലോ കലിനയിലോ ദക്ഷിണ മുംബൈയിലോ ഉള്ള റിസോർട്ടിലേക്കായിരിക്കും എം എല്‍ എമാരെ മാറ്റുക.

Eng­lish Sum­ma­ry: MLC polls in Maha­rash­tra; Shiv Sena says it will not ally with Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.