കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യ‑ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി.
ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി മെയ് 30 നാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെയിനിന്റെ കുടുംബത്തിന്റെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഏപ്രിലിൽ ഇഡി കണ്ടുകെട്ടിയിരുന്നു.
ഇതിൽ അക്കിഞ്ചൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയുടെ ആസ്തികളും ഉൾപ്പെടുന്നു.
English summary;Delhi Health Minister Satyender Jain continue in jail; Bail was rejected
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.