അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 14ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.
ഭരണഘടനാ പ്രകാരം നീതി താല്‍പര്യങ്ങള്‍ക്ക് എതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്മെന്റ് വിജ്ഞാപനം. പദ്ധതി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ എം എല്‍ ശര്‍മ്മയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സൈന്യത്തില്‍ സ്ഥിരം കമ്മീഷനിലൂടെ പ്രവേശനം ലഭിക്കുന്ന ഓഫീസര്‍ക്ക് 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരാം. ഹ്രസ്വകാല കമ്മീഷന്‍ ലഭിക്കുന്ന (ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍) കമ്മീഷന്‍ഡ് ഓഫീസറായി 10–14 വര്‍ഷം സേവനം ചെയ്യാം. എ്‌നനാല്‍ അഗ്നിവീര്‍ പദ്ധതിയിലൂടെ സൈന്യത്തില്‍ എത്തുന്നവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ സേവനത്തിന് അവസരം ലഭിക്കുന്നുള്ളൂ. ബാക്കി വരുന്ന 75 ശതമാനം പേരും സര്‍വ്വീസില്‍ നിന്നും പുറത്താകുമെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അക്രമവും പൊതു മുതല്‍ നശിപ്പിച്ചത് സംബന്ധിച്ചും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
English summary; agnipath suprim court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.