22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ : രാഹുലിനെ ഇന്നും ചോദ്യംചെയ്യും

Janayugom Webdesk
June 21, 2022 9:59 am

നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലുദിവസമായി 40 മണിക്കൂര്‍ ചോദ്യംചെയ്ത കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയോട് ചൊവ്വാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശിച്ച് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. നാലാംദിനമായ തിങ്കളാഴ്ച പകൽ പതിനൊന്നോടെ ഓഫീസിലെത്തിയ രാഹുലിനെ 10 മണിക്കൂർ ചോദ്യംചെയ്‌തു. അതിനിടെ, കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി തിങ്കളാഴ്‌ച ആശുപത്രിവിട്ടു.

സോണിയയോട്‌ 23ന്‌ ഹാജരാകാൻ ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ആരോ​ഗ്യസ്ഥിതി പരി​ഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇഡി തുടർ നടപടികളിലേക്ക്‌ കടക്കും. രാഹുലിന്റെ അറസ്‌റ്റുണ്ടായാൽ ജന്തർമന്ദിറിൽ രാപ്പകൽ സമരം നടത്താനാണ് കോൺഗ്രസ്‌ നീക്കം.രാഹുൽ അറസ്‌റ്റിലാകുമെന്ന ആശങ്കയില്‍ തിങ്കളാഴ്‌ചയും കോൺഗ്രസ്‌ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജന്തർമന്ദിറിൽ പ്രതിഷേധത്തിന്‌ പൊലീസ് അനുമതി നല്‍കിയില്ല. ബാരിക്കേഡുകൾ നിരത്തി എംപിമാരെമാത്രം കടത്തിവിട്ടു.

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. വൈകിട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക്‌ നടത്തിയ പ്രകടനം പൊലീസ്‌ തടഞ്ഞു. പിന്നീട്‌ മന്ത്രിമാരും എംപിമാരും അടങ്ങുന്ന ഏഴംഗ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു. കോൺഗ്രസ്‌ നേതാക്കളെ തല്ലിച്ചതയ്‌ക്കുന്ന ഡൽഹി പൊലീസ്‌ നടപടിക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടു. അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്നും നിവേദനം നൽകി.

Eng­lish Summary:Money laun­der­ing case: Rahul to be ques­tioned today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.