27 December 2024, Friday
KSFE Galaxy Chits Banner 2

പുതുപ്പാടിയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു മൂന്നു കുട്ടികൾക്ക് പരിക്ക്

Janayugom Webdesk
June 21, 2022 7:06 pm

വിദ്യാർഥികളെ കയറ്റിപ്പോവുകയായിരുന്ന ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നു കുട്ടികൾക്ക് പരിക്ക്. നടുക്കുന്നുമ്മൽ ഗിരീഷിന്റെ മകൾ ആഷ്‌ലി (10) നടുക്കുന്നുമ്മൽ ബിജുവിന്റെ മകൾ അവന്തിക (10) നടുക്കുന്നുമ്മൽ ഷിജുവിന്റെ മകൻ അഭിനവ് (6) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഈങ്ങാപ്പുഴ എംജിഎം സ്കൂൾ വിദ്യാർഥികളാണ്. ഈങ്ങാപ്പുഴക്ക് സമീപം നടുക്കുന്നുമ്മൽ വച്ച് കയറ്റത്തിൽ നിന്ന് താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്. അപകട സമയത്ത് ഓട്ടോറിക്ഷയിൽ പന്ത്രണ്ട് കുട്ടികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.