1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025

മഹാരാഷ്‌ട്രയിൽ ശിവസേന എംഎൽഎമാരുടെ യോഗം വൈകിട്ട്‌; പങ്കെടുക്കാത്തവർ പുറത്ത്‌

Janayugom Webdesk
June 22, 2022 3:33 pm

മഹാരാഷ്‌ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ നിർണായക യോഗം ഇന്ന്‌ വൈകീട്ട്‌ നടക്കും. മുഖ്യമന്ത്രിയുടെ വസതിയിൽ വൈകിട്ട് 5ന് ശിവസേനയുടെ എല്ലാ എംഎൽഎമാരുടെയും നിർണായക യോഗം വിളിച്ചു.

യോഗത്തിൽ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്നു പാർട്ടി അന്ത്യശാസനം നൽകി. ഉദ്ധവ് താക്കറെ കോവിഡ് ബാധിതനായതിനാൽ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. കോണ്‍ഗ്രസ് നേതാക്കൾ മന്ത്രി ബാലസാഹെബ് തോറാട്ടിന്റെ വീട്ടിലും യോഗം ചേർന്നു.മന്ത്രിസഭ പിരിച്ചുവിട്ടേക്കുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്‌തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്‌തു.

Eng­lish Sum­ma­ry: Shiv Sena MLAs meet in Maha­rash­tra in the evening; Non-par­tic­i­pants are out‌

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.