ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിന് താക്കീത് നൽകി നേതൃത്വം. ശ്രദ്ധക്കുറവുണ്ടായെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിലാണ് ഖാദറിനെ താക്കീത് ചെയ്തത്. കോഴിക്കോട് കേസരിയിൽ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആർഎസ്എസ് നേതാക്കളിൽ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്തതിന് പിന്നാലെയാണ് കെഎൻഎ ഖാദറിനെതിരെ പ്രതിഷേധം ഉയർന്നത്.
മതസൗഹാർദ്ദ പരിപാടികളിലും സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാർട്ടി എതിരല്ല. എന്നാൽ ആർഎസ്എസ് നേതൃത്വം നൽകുന്ന സ്ഥാപനത്തിൽ അതിഥിയായെത്തുകയും ആദരമേറ്റ് വാങ്ങുകയും ചെയ്ത നടപടി ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. സാംസ്കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്നായിരുന്നു ഖാദറിന്റെ വിശദീകരണം. ഈ വിശദീകരണം സ്വീകരിച്ചാണ് ഖാദറിനെതിരായ നടപടി താക്കീതിൽ ഒതുക്കിയത്. ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖാദര്‍ ഖേദം പ്രകടിപ്പിച്ചുവെന്നും പത്രക്കുറിപ്പിൽ മുസ്‌ലിം ലീഗ് അറിയിച്ചു.
English Summary:Warning to the Muslim League leader who attended the RSS event
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.