വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരായി ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണില് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ കെന്റ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായ ജെയിംസ് ആന്‍ഡേഴ്സണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാമ്പിനുള്ളില്‍ കോവിഡ്-19 പടര്‍ന്നതിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് ഈ വര്‍ഷത്തേക്ക് പുനഃക്രമീകരിച്ചു. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയപ്പോള്‍ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 3–0 ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി.
മൂന്ന് ടെസ്റ്റുകളിലും ഇംഗ്ലണ്ട് 250- ലധികം സ്കോര്‍ പിന്തുടര്ന്ന് വിജയിച്ചു. ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റില്‍ 650 വിക്കറ്റ് നേടുന്നതിന് ഒരു വിക്കറ്റ് മാത്രം അകലെയാണ്, എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇതിനകം തന്നെ 550 വിക്കറ്റ് എന്ന മാര്‍ക്ക് പിന്നിട്ടു.
English summary; England team for Test against India announced
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.