19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

സ്വപ്നയുടെ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് വേദവാദ്യം: ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വെളിവാകുകയാണെന്നും മുഖ്യമന്ത്രി

Janayugom Webdesk
June 28, 2022 4:33 pm

സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വേദവാക്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാർ സംഘടനയുടെ തണലിൽ നില്കുന്ന വ്യക്തിയുടെ പ്രസ്താവന പ്രതിപക്ഷത്തിന് വേദവാക്യം ആണ്. സ്വര്‍ണക്കടത്തുകേസില്‍ വ്യത്യസ്തമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടില്ല. ഇടനിലക്കാരെ സർക്കാർ ഏർപെടുത്തി എന്ന ആരോപണം വസ്തുതക്കു നിരക്കാത്തത് .

ഇടനിലക്കാർ എന്നത് വെറും കെട്ടുകഥ മാത്രമാണ്. ഇടനിലക്കാരനെ ആശ്രയിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഇടനിലക്കാർ എന്നത് തിരക്കഥയുടെ ഭാഗം. സ്വപ്നയുടെ രഹസ്യ മൊഴിയിൽ എന്ത് ഉണ്ട് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ വിവരങ്ങൾ പ്രതിപക്ഷത്തിന് എവിടുന്നു ലഭിച്ചു എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. നീതിയുക്തമായ അന്വേഷണം വേണം എന്നതാണ് സർക്കാർ താല്പര്യം. നാലു കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തു കേസ് അന്വേഷണം നടത്തി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാല്‍ ഇതില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
തീയില്ലാത്തിടത്ത് പുക കണ്ടെത്താനുള്ള ശ്രമം മാത്രമാണ് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം എന്നും പിണറായി സഭയില്‍ പറഞ്ഞു. ഇതോടെ കോൺഗ്രസ് ദുർബലപ്പെടുകയാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വെളിവാകുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: The CM said that the con­nec­tion between the BJP and the Con­gress was becom­ing apparent

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.