19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
July 1, 2024
May 19, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സനലിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി

Janayugom Webdesk
June 28, 2022 6:09 pm

പതിനഞ്ചു വർഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന നവയുഗം സാംസ്കാരികവേദി ദമ്മാം മേഖലയിലെ സജീവ പ്രവർത്തകനായ സനൽ കുമാറിന് നവയുഗം ദമ്മാം മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.

നവയുഗം ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ദമ്മാം മേഖല പ്രസിഡന്റ് തമ്പാൻ നടരാജൻ നവയുഗത്തിന്റെ ഉപഹാരം സനലിന് കൈമാറി. ചടങ്ങിൽ നവയുഗം നേതാക്കളായ നിസാം കൊല്ലം, ഗോപകുമാർ അമ്പലപ്പുഴ, ജാബിർ മുഹമ്മദ്, കോശി തരകൻ എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം വർക്കല സ്വദേശിയായ സനൽകുമാർ ഇത്രയും കാലം സൗദി സ്പോൺസറിന്റെ കീഴിൽ പ്ലംബിങ് — ഇലക്ട്രിക്ക് ജോലികൾ ചെയ്തു വരികയായിരുന്നു. നവയുഗം ദമാം മേഖല കമ്മിറ്റി മെമ്പർ ആയിരുന്ന സനൽകുമാർ, ദമ്മാമിലെ സാമൂഹികസാംസ്ക്കാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്. 

Eng­lish Summary:navayugam gave a warm farewell to Sanal, who was return­ing from exile
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.