27 April 2024, Saturday

Related news

March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023
December 10, 2022

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളെ ദ്രോഹിയ്ക്കുന്നത്: നവയുഗം

Janayugom Webdesk
ദമ്മാം
February 20, 2024 4:03 pm

ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിനു ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് വളരെയേറെ ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളിൽ നിരവധി അപേക്ഷകളും , ചർച്ചകളുമെല്ലാം നടത്തിയതിന്റെ ഫലമായിട്ടാണ് ഗൾഫിൽ പരീക്ഷക്കായുള്ള കേന്ദ്രം അനുവദിച്ചു കിട്ടിയത്. അത് റദ്ദാക്കുക വഴി പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു.

പ്രവാസലോകത്തുള്ള വിദ്യാർത്ഥികളെ പരീക്ഷ സമയത്തു നാട്ടിലെ അതാതു കേന്ദ്രങ്ങളിൽ എത്തിക്കാനായി ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ട അനിവാര്യതയിൽ ആണ് പ്രവാസ ലോകം ഇപ്പോൾ എത്തിയിരിയ്ക്കുന്നത്. 

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തി വിജയിപ്പിക്കേണ്ടതിനു പകരം, ആ സംവിധാനം തന്നെ പിൻവലിക്കുക വഴി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവുന്ന അസൗകര്യവും, അമിത പണച്ചിലവും, തൊഴിൽ വിഷയങ്ങളും കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. പല സ്വകാര്യകമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് പരീക്ഷ എഴുതാൻ കുട്ടികളെ നാട്ടിൽ കൊണ്ട് പോകാൻ സമയത്തു ലീവ് കിട്ടുക എന്നത് വളരെ പ്രയാസകരമാണ്. വിമാന ടിക്കറ്റിന് അനിയന്ത്രിതമായ നിരക്കുകൾ ആണ് വിമാനകമ്പനികൾ ഇപ്പോൾ ഈടാക്കി കൊണ്ടിരിക്കുന്നത്. അതിലും കേന്ദ്രസർക്കാർ പ്രവാസികൾക്ക് അനുകൂലമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, കേരളസർക്കാരും, നോർക്കയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തി നിലവിലെ സ്ഥിതി തുടരാനുള്ള തീരുമാനം കേന്ദ്രസർക്കാരിനെക്കൊണ്ട് എടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നിവേദനം സമർപ്പിച്ചു.

രാഷ്ട്രീയമായ സമവായം സാധ്യമല്ലെങ്കിൽ, നിയമപരമായ വഴികൾ തേടി പ്രവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രവാസി സംഘടനകൾ ഒരുമിച്ചു നിൽക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.