ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവർണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നാളെ പ്രത്യേക സമ്മേളനം വിളിച്ച് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് ഗവർണർ കത്തയച്ചത്.ഇതിലൂടെ ബിജെപി ഒരിക്കല്‍കൂടി രാഷട്രീയ നെറികേടിനു കൂട്ടുനിന്നിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. കുതിരക്കവടത്തിലൂടെ അധികാരത്തില്‍ എത്തുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തി അവിടെ തങ്ങള്‍ അധികാരത്തില്‍ എത്തുവാനുള്ള ബിജെപിയുടെ കുടിലതന്ത്രമാണ് മഹാരാഷട്രയിലെ ശിവസേനയിലുണ്ടായിരിക്കന്ന പിളര്‍പ്പിനു പിന്നിലെന്നു ബോധ്യമായിരിക്കുന്നു.
തങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നു ബിജെപി നേതാക്കള്‍ പറഞ്ഞത് നട്ടാല്‍ കിളിക്കാത്ത കളവായി മാറിയിരിക്കുന്നു.ശിവസേന വിമതന് ഏക്നാഥ് ഷിന്‍ഡെ ആരംഭിച്ച വിമത നീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ നാളെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. ഗവർണർ ഭഗത് സിംഗ് കോഷിയാരിയാണ് നാളെ സഭചേർന്ന് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക സഭാ സമ്മേളനം വിളിച്ച് ചേർക്കാന്‍ നിർദേശിച്ച ഗവർണ്ണർ 11 മണിക്ക് സഭ ചേർന്ന് 5 മണിക്കകം നടപടികള്‍ പൂർത്തിയാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശിവസേന, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി), കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സർക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കിക്കൊണ്ട് വിമത നീക്കം ആരംഭിച്ച മന്ത്രി ഏകനാഥ് ഷിൻഡെ ഏകദേശം 40 എം എല്‍ എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. നിയമസഭയില്‍ ആകെ 55 എം എല്‍ എമാരാണ് ശിവസേനയ്ക്കുള്ളത്.
മൂന്നില്‍ രണ്ട് എം എല്‍ എമാരും കൂടെയുള്ളതിനാല്‍ തങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിമതർ അവകാശപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണ്ണർ വ്യക്തമാക്കിയതോടെ ഏക്നാഥ് ഷിന്‍ഡെ മുംബൈയില്‍ എത്തുമെന്ന് വ്യക്തമാക്കി. തന്നോടൊപ്പം ക്യാമ്പ് ചെയ്യുന്ന വിമത എംഎൽഎമാരും മുംബൈയിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ധവ് താക്കറെ പക്ഷം ഒരുങ്ങുകയാണ്. ഗവർണ്ണർ തിടുക്കത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനെതിരെ ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി.അതേസമയം, സഭാസമ്മേളനം വിളിച്ചുകൊണ്ട് നിയമസഭ സെക്രട്ടറി പുറപ്പെടുവിച്ച കത്ത് വ്യാജമാണെന്ന് അവകാശപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി.
കത്ത് വ്യാജമാണെന്നും ഇതിന് പിന്നിലുള്ള വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ പാട്ടീലിനോട് ആവശ്യപ്പെടുകയും ചെയ്യുന്നെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അതുൽ ലോന്ദെ കത്ത് പങ്കിട്ടുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. “ഈ വ്യാജ കത്ത് പുറത്തുവിട്ട വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഭരണഘടനാ സ്ഥാപനമായ ഗവർണറെ ദുരുപയോഗം ചെയ്തതായി തോന്നുന്നു, കത്ത് പങ്കിട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുകയും അടുത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമാണ് ലക്ഷ്യം. വിമതരെ അയോഗ്യരാക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് സര്‍ക്കാര്‍. ഇതിന് വേണ്ടി വിമതര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമതര്‍ക്ക് നേരിയ ആശ്വാസമുണ്ട്. നോട്ടീസില്‍ പ്രതികരണം അറിയിക്കാന്‍ ജൂലൈ 12 വരെ സമയം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.
ഇതിനകം സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെയും ശിവസേന വിമതരുടെയും നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.നിരവധി വിമത എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ അവകാശപ്പെട്ടിരുന്നു. 20 പേര് വിമത പക്ഷം വിട്ട് ഞങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുവാഹത്തിയിലെ ഹോട്ടലിന് പുറത്തുവച്ച് ഏകനാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചു. 50 എംഎല്‍എമാര്‍ തനിക്കൊപ്പം ഗുവാഹത്തിയിലുണ്ട്. അവരെല്ലാം അവരുടെ താല്‍പ്പര്യ പ്രകാരം എന്നോടൊപ്പം വന്നവരാണ്.
ഹിന്ദുത്വത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഞങ്ങളെല്ലാം ഉടന്‍ മുംബൈയിലേക്ക് തിരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. ഒരുപക്ഷേ, ഷിന്‍ഡെയും വിമത എംഎല്‍എമാരും ഡല്‍ഹിയിലേക്ക് പോകുമെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വച്ച് ഷിന്‍ഡെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമം വേഗത്തിലാക്കിയത്. ഇവിടെ ബിജെപിയുടെ തെറ്റായ രാഷട്രീയകളിക്കുവേണ്ടി ഗവര്‍ണര്‍ തയ്യാറായിരിക്കുകയാണ്.
English Summary: The BJP’s ambition for power has proved to be behind the political instability in Maharashtra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.