കമല്‍ഹാസന്‍ നായകനായെത്തിയ ‘വിക്രം’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ജൂലൈ എട്ട് മുതല്‍ കാണാം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.
സൂര്യയുടെ അതിഥി റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് അതിഥി വേഷത്തിലെത്തിയ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസന്‍ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. അത് സാധ്യമാക്കിയതിന് ഒരുപാട് നന്ദിയെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
English summary; ott release date of ‘Vikram’ has been announced
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.